HOME
DETAILS
MAL
ബാങ്കുകള്‍ വഴിയുള്ള പെന്ഷന് വിതരണം സുതാര്യമാക്കണം
backup
May 11 2016 | 09:05 AM
വടക്കാഞ്ചേരി: ദേശസാല്‍കൃത ബാങ്കുകള്‍ വഴിയുളള പെന്ഷന് വിതരണം സുതാര്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പെന്ഷന് കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് പാലക്കാട് തരൂര്‍ സ്വദേശി വിവേകാനന്ദ ശര്‍മ്മ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് സംഘടന വടക്കാഞ്ചേരി കനറാ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഒ.ആര് സോമശേഖരന്‍ അധ്യക്ഷനായി. തോമസ്.എം.മാത്യൂ, പി.കെ സുബ്രഹ്മണ്യന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."