ശാഫി മാഹിരിയുടെ കുടുംബത്തിന് അത്താണിയായി ഫറോക്ക് റെയ്ഞ്ച്
ഫറോക്ക്: ഫറോക്ക് റെയ്ഞ്ചിലെ കോട്ടപ്പാടം നൂറുല്‍ ഹുദാ മദ്റസയിലെ അധ്യാപകനായിരിക്കെ വാഹനാപകടത്തില്‍ മരണപ്പെട്ട കാരക്കുന്ന് ആമയൂര്‍ സ്വദേശി ശാഫി മാഹിരിയുടെ കുടുംബത്തിനുള്ള ധന സഹായം കൈമാറി.
നിത്യവരുമാനമായി പത്തുലക്ഷം രൂപ ചെലവഴിച്ച് ഫറോക്ക് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും റെയ്ഞ്ച് മദ്റസാ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി വാങ്ങി നല്കിയ ഭൂസ്വത്തിന്റെ രേഖ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി മാഹിരിയുടെ കുടുംബത്തിനു കൈമാറി.
കാഴ്ചശക്തിയില്ലാത്ത സഹോദരിയടക്കം ആറുസഹോദരിമാരും നിത്യരോഗിയായ ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ശാഫി മാഹിരി.
ആമയൂരില്‍ നടന്ന ചടങ്ങില്‍ റെയ്ഞ്ച് പ്രസിഡന്റ് വി.പി അബ്ദുല്‍ ലത്തീഫ് ദാരിമി അധ്യക്ഷനായി. സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി സ്വാഗതം പറഞ്ഞു.
എം.എ ലത്തീഫ് ഹാജി, എം. കോയക്കുട്ടി തങ്ങള്‍,കെ. മുഹമ്മദ് ബാവഹാജി, വി.ടി അഷ്റഫ് മുസ്്ലിയാര്‍,
കെ.എം മുസ്തഫ മാഹിരി, പി.പി അബ്ദുറഹ്്മാന് ഫൈസി, പി. മുഹമ്മദലി ദാരിമി, കെ.എം മൂസ മൗലവി, എ മുഹമ്മദലി ഫൈസി, ഇബ്റാഹിം ബാദുഷാ മൗലവി, കെ.ടി.എം അഷ്റഫ് ഖാസിമി, ജഅ്ഫര്‍ സ്വാദിഖ് ദാരിമി, എം.കെ സലാം, ഹംസ ഫൈസി, മാനേജ്മെന്റ് സെക്രട്ടറി എം.കെ ബീരാന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."