'മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരേ നടപടി വേണം'
കുറ്റ്യാടി: വര്‍ക്ക് ഷോപ്പുകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ കത്തിക്കുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.ഇതിനെതിരേ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി.
കുറ്റ്യാടി കടേക്കച്ചാല്‍ ഭാഗത്തെ ടയര്‍ കടകള്‍, കാറ്, മോട്ടോര്‍ സൈക്കിള്‍ വര്‍ക്കുഷോപ്പുകള്‍, ഇന്റീരിയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളുന്ന റബര്‍ അവശിഷ്ടങ്ങളും തെര്‍മോകോള്‍, റക്സിന് ഷീറ്റുകളുള്പ്പടെ ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളുമാണ് രാത്രിയോടെ കൂട്ടിയിട്ട് കത്തിക്കുന്നത്.
രാത്രിമുഴുവന്‍ ഇതിന്റെ പുക ശ്വസിച്ചും രൂക്ഷമായ ഗന്ധം സഹിച്ചും സമീപത്തുള്ള വീടുകളിലെ കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും അലര്‍ജിയും ശ്വാസതടസവും ഉണ്ടാവുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മാലിന്യം കത്തിക്കുന്നത് രാത്രിയായതിനാല്‍ ബന്ധപ്പെട്ട അധികൃതരാരും അറിയുന്നില്ല.
ശ്വാസകോശ സംബന്ധമായ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ജാഗ്രത പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."