സഹപാഠികളുടെ കനിവ്; ബിജീഷ്മയ്ക്കും അമ്മയ്ക്കും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം
കുന്ദമംഗലം: സ്വന്തമായി വീടില്ലാതെ കുടിലിനുള്ളില്‍ കഴിയുന്ന മുട്ടാഞ്ചേരി ഹസനിയ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഈച്ചരങ്ങോട്ട് മലയില്‍ ബിജീഷ്മക്കും മാതാവിനും വീടെന്ന സ്വപ്നം ഇനി വിദൂരമല്ല. അച്ഛന്‍ നഷ്ടപ്പെട്ട ഈ പെണ്‍കുട്ടിക്കു ഒരു കൊച്ചു വീടൊരുക്കുകയെന്ന ലക്ഷ്യത്തോടെ 'സഹപാഠിക്കൊരു സ്‌നേഹവീട് ' പദ്ധതിയുമായി വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും മുന്നിട്ടിറങ്ങി.
വീട് നിര്‍മ്മാണം നടക്കുന്നതിനിടെ രോഗം പിടിപെട്ട് പിതാവ് ചികിത്സയിലായതോടെ വീടിന്റെ തറയല്ലാതെ മറ്റൊന്നും പൂര്‍ത്തീകരിക്കാനായിരുന്നില്ല. മൂന്നാഴ്ച മുന്‍പ് രോഗ ബാധിതനായിരുന്ന പിതാവ് മരണപ്പെട്ടതോടെ മലമുകളിലെ ഒറ്റപ്പെട്ട കുടിലില്‍ നിസ്സഹായവസ്ഥയിലായി ഈ കുടുംബം. എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കവേയാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി പി.ടി.എ പ്രസിഡന്റ് സലീം മുട്ടാഞ്ചേരിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മടവൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. അക്കൗണ്ട് നമ്പര്‍ 334101000005058, ഐ.എഫ്.എസ്.സി ബി.എ 0003341.
വിദ്യാര്‍ഥിനിയുടെ വീട് നിര്‍മ്മാണ പദ്ധതിക്ക് സഹായ ഹസതവുമായി സ്‌കൂള്‍ മാനേജ്‌മെന്റും കംപാഷന്‍ നെവര്‍ എന്‍ഡ്‌സ് വാട്‌സാപ്പ് കൂട്ടായ്മയും എത്തിയിട്ടുണ്ട്. യോഗം മടവൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ റിയാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലീം മുട്ടാഞ്ചേരി അധ്യക്ഷനായി. ഇ അംബുജം, ഷൈനി, മഞ്ജുള, ശ്യാമള, സി മനോജ്, പി.കെ സുരേന്ദ്രന്‍, മുത്താട്ട് അബ്ദുറഹിമാന്‍, കെ.പി ബൈജു, ഖത്തര്‍ അബൂബക്കര്‍ മൗലവി, ചോലക്കര മുഹമ്മദ്, പ്രധാനാധ്യാപിക ഡോളി, വിപിന്‍ സംസാരിച്ചു. ഭാരവാഹികള്‍. സലീം മുട്ടാഞ്ചേരി(ചെയര്‍മാന്‍), ഡോളി(കണ്‍വീനര്‍), യുസഫലി(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."