താമരശ്ശേരി രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു
തിരുവമ്പാടി: മൂന്നു ദിവസമായി പുല്ലുരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച താമരശ്ശേരി രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു.
സമാപന സമ്മേളനത്തില്‍ മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ മുഖ്യപ്രഭാഷണം നടത്തി.
ബിഷപ്പ് എമിരറ്റ്‌സ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലെ 123 വില്ലേജുകളെ കരടു വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് റിസര്‍വ് ഫോറസ്റ്റുകളും, സംരക്ഷിത വനമേഖലയും ലോക പൈതൃക പ്രദേശങ്ങളും മാത്രം ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കണമെന്ന് അസംബ്ലി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഫാ.ടോം ഉഴുന്നാലിനെ തീവ്രവാദികളുടെ കയ്യില്‍ നിന്നും മോചിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അസംബ്ലി ആവശ്യപ്പെട്ടു.
എല്ലാ ഇടവകകളിലും രൂപതയുടെ കാര്‍ഷിക ഉല്‍പ്പന്ന വിപണന കമ്പനിയായ സേയ്ഫിന്റെ ഔട്ട്‌ലറ്റുകള്‍ തുടങ്ങാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."