HOME
DETAILS
MAL
കണ്ണൂരിലെ കൊലപാതകങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ പരാജയം: ആര്.എം.പി.ഐ
backup
October 14 2016 | 02:10 AM
വടകര: കണ്ണൂരില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ആര്.എം.പി.ഐ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. നേതൃത്വത്തിന്റെ തീരുമാനത്തിന്റെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന നിലപാടാണ് സി.പി.എം കണ്ണൂരില്‍ സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും അക്രമരാഷ്ട്രീയത്തിനുമെതിരേ 25നു സംസ്ഥാനവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ചെയര്മാന് ടി.എല്‍ സന്തോഷ് അധ്യക്ഷനായി. എന്‍. വേണു, കെ.എസ് ഹരിഹരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."