കോട്ടപ്പള്ളിയില്‍ അക്രമം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്ക്
വടകര: കോട്ടപ്പള്ളി കണ്ണമ്പത്തുകരയിലുണ്ടായ അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കു പരുക്ക്. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വാര്‍ഡു മെമ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി.കെ രാഗേഷിനെയും മറ്റൊരു കോണ്‍ഗ്രസ് പ്രവര്ത്തകന് സി.കെ ബാബുവിനെയുമാണ് ഒരു സംഘം അക്രമിച്ചത്. പരിക്കേറ്റ ഇരുവരേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി മാരകായുധങ്ങളുമായി ഒരു സംഘം സി.പി.എമ്മുകാര്‍ ഇവരെ അക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇതേ പ്രദേശത്ത് രണ്ടാഴ്ച മുന്‍പ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ നേതാവ് പ്രമോദ് കോട്ടപ്പള്ളിയെ സമാന രീതിയില്‍ അക്രമിച്ച് ഗുരുതരമായി പരുക്കേല്പിച്ചിരുന്നു. ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് രണ്ടാമത്തെ ആക്രമണം. സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രമോദ് കോട്ടപ്പള്ളിയെ അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതാണ് അക്രമം തുടരാന്‍ കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പി,പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, കെ. സുധാകരന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണന്, പി.എം സുരേഷ് ബാബു, എന്‍. സുബ്രഹ്മണ്യന്, അഡ്വ. പ്രവീണ്‍കുമാര്‍ എന്നിവര്‍ ശക്തമായി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."