ഹര്‍ത്താല്‍: ജില്ലയില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞു കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറ്
കോഴിക്കോട്: സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായി. ജില്ലയുടെ പല ഭാഗത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡുകള്‍ ഉപരോധിച്ചു. ദേശീയ പാതകളില്‍ വരെ വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചു. വടകര ഭാഗങ്ങളിലും കോഴിക്കോട് നഗരത്തിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പെരുവയലില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കട തീയിട്ടു നശിപ്പിച്ചു. പന്നിയങ്കരയില്‍ ഇന്നലെ മൂന്ന് മണിയോടെ ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേയ്ക്ക് പോവുകയായിരുന്ന കാറിന് നേരെ രാമനാട്ടുകരയില്‍ ആക്രമണമുണ്ടായി. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസാര പരുക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വടകര ചോമ്പാലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാര്‍ യാത്രക്കാര്‍ക്ക് നേരെ കല്ലേറുണ്ടായി. വളയത്ത് ഉമ്മളത്തൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ ചിലര്‍ ചേര്‍ന്ന് തകര്‍ത്തു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹര്‍ത്താലിനോടനുബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഒരു വിഭാഗം സംഘടിതമായെത്തി ആക്രമണം നടത്തിയത്. തോടന്നൂരിനടുത്ത് കന്നിനടയില്‍ പൊലിസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഒരു പൊലിസുകാരന് നിസാര പരുക്കേറ്റു. കുന്ദമംഗലത്തും വിവാഹ സംഘത്തിനു നേരെ കല്ലേറുണ്ടായി. ജില്ലയില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
സിവില്‍ സ്റ്റേഷന്‍, എല്‍.ഐ.സി ഓഫിസ് , പി.ഡബ്ല്യു.ഡി തുടങ്ങിയ ഓഫിസുകളിലെല്ലാം ജീവനക്കാര്‍ കുറവായിരുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ 80 ശതമാനം പേര്‍ ജോലിക്കെത്തി. ബീച്ചില്‍ പെട്ടിക്കടകളുള്‍പ്പെടെയുളളവ അടപ്പിച്ചു. നഗരത്തിലെ കേന്ദ്രസംസ്ഥാന ഓഫിസുകളില്‍ 34 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."