HOME
DETAILS

കാലവര്‍ഷക്കെടുതി: ശക്തമായ മുന്‍കരുതലിന് നിര്‍ദ്ദേശം

  
backup
May 11 2016 | 09:05 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be
തൃശൂര്‍: വരുന്ന മഴക്കാലത്ത് ഉണ്ടാകാനിടയുളള നാശനഷ്ടങ്ങള്‍ക്കെതിരെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ വി.രതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുളള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണുണ്ടാവേണ്ടതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ മലയിടിച്ചില്‍ ഉണ്ടാകാനിടയുളള കുതിരാന്‍, ആതിരപ്പിളളി എന്നിവിടങ്ങളില്‍ റോഡുകളുടെ അരിക് വല കെട്ടി സംരക്ഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യുന്നതിന് തൃശൂര്‍ സബ് കലക്ടറും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടപടി സ്വീകരിക്കണം. അപകടം ഉണ്ടാകാനിടയുളള വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നടപടിയെടുക്കണം. കടല്‍ക്ഷോഭം സംബന്ധിച്ച് യഥാസമയം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോടും തീരദേശ പൊലിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും രോഗബാധിതര്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ട നടപടി കൈക്കൊളളാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആവശ്യമായ മരുന്നുകള്‍ സംഭരിക്കുന്നതിനും ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുക്കണം. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ ക്യാംപ് ചെയ്ത സ്ഥലങ്ങള്‍ പ്രത്യേകം നിരീക്ഷിച്ച് അവര്‍ക്കിടയില്‍ അസുഖങ്ങളും പകര്‍ച്ച വ്യാധികളും പടരുന്നത് തടയുന്നതിന് വേണ്ടി നടപടികളും ആരോഗ്യവകുപ്പ് സ്വീകരിക്കണം. കുടിവെളള സ്രോതസ്സുകള്‍ ഉപയോഗയോഗ്യമാണെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ജല അതോറിറ്റിക്കും ആരോഗ്യ വകുപ്പിനുമാണ്. പ്രാദേശിക തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും പ്രത്യേകം തുക നീക്കിവെയ്ക്കണം. ഗ്രാപപഞ്ചായത്തുകള്‍ 5 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ 10 ലക്ഷവും കോര്‍പ്പറേഷന്‍ 20 ലക്ഷം രൂപയുമാണ് ഇതിനായി നീക്കി വെയ്‌ക്കേണ്ടത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ നിക്ഷേപിക്കുന്നത് തടയുന്നതിനും മാലിന്യം യഥാസമയം നീക്കം ചെയ്യുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം. ദുരന്തനിവാരണത്തിനായി ഗ്രാമപഞ്ചായത്ത്മുനിസിപ്പാലിറ്റികോര്‍പ്പറേഷന്‍ തലങ്ങളില്‍ ഏകോപന സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതത് സമയങ്ങളിലുണ്ടാകുന്ന നാശനഷ്ടത്തിന്റെ വിവരം അതത് സമയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കലക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റുമില്‍ അറിയിക്കണം. ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഇതിനകം തുറന്നതായും കലക്ടര്‍ അറിയിച്ചു. 1077 (ബി.എസ്.എന്‍.എല്‍. ടോള്‍ഫ്രീ നമ്പര്‍), 04872361590, 2362424 എന്നിവയാണ് ജില്ലാതല കണ്‍ട്രോള്‍ റൂമിലെ നമ്പര്‍. താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ തൃശൂര്‍ 0487 2331443, തലപ്പിളളി 04884 232226, മുകുന്ദപുരം 0480 2825259, കൊടുങ്ങല്ലൂര്‍ 0480 2802336, ചാവക്കാട് 0487 2507350, ചാലക്കുടി 0480 2705800.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago