ഗൂഡല്ലൂരില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്ന്
ഗൂഡല്ലൂര്‍: നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്ന് പരാതി. കോര്‍ട്ട് റോഡില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്യാത്തത്. ജീപ്പ് സ്റ്റാന്‍ഡിന് സമീപത്തായി നഗരസഭ ഡസ്റ്റ്ബിന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അധികപേരും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നില്ല. റോഡ് സൈഡില്‍ മാലിന്യം തള്ളുകയാണ് ആളുകള്‍. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
നീക്കം ചെയ്യാതെ ദിവസങ്ങളോളം മാലിന്യം ഇവിടെ കിടക്കുന്നതിനാല്‍ അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്.
പകര്‍ച്ച വ്യാധികള്‍ പടരുമെന്ന ഭീതിയിലാണ് പ്രദേശത്തുകാര്‍ ഇപ്പോള്‍. തെരുവ് നായ്ക്കളടക്കം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
ഇവ മാലിന്യം വലിച്ചുകൊണ്ടുപോയി പലയിടത്തും നിക്ഷേപിക്കുകയാണ്. വിനോദസഞ്ചാര മേഖലയായ ഗൂഡല്ലൂര്‍ ഇന്ന് മലിനമയമാണ്. റോഡരികുകളില്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ്.
ശുചിത്വത്തിന് മുഖ്യ പരിഗണന നല്‍കുമ്പോഴും നഗരസഭ മാലിന്യത്തിന്റെ കാര്യത്തില്‍ പിന്നോട്ടാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
മാലിന്യം യഥാസമയം നീക്കം ചെയ്ത് നഗരത്തിന്റെ സൗന്ദര്യം തിരിച്ച് പിടിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."