നാസറിന്റെ വിയോഗം: നഷ്ടമായത് നിസ്വാര്‍ഥ സേവകനെ
അരീക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച കാവനൂര്‍ പന്ത്രണ്ടില്‍ നീരുട്ടിച്ചാലി നാസറിന്റെ വിയോഗം സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും എതിരേറ്റത് ഞെട്ടലോടെ. സ്വയം ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കി കടകളിലേക്ക് എത്തിച്ച് കൊടുക്കലായിരുന്നു നാസറിന്റെ ജോലി.
ബേക്കറി സാധനങ്ങള്‍ കടകളില്‍ ഇറക്കി പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് ഒമ്‌നി വാന്‍ ഓടിച്ച് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീടിന്റെ മതിലില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനായ നാസര്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമ്മതനായിരുന്നു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന നാസര്‍ ശാഖാ എസ്.വൈ.എസ് സെക്രട്ടറി കൂടിയായാണ്.
സഹപ്രവര്‍ത്തകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നൂറു കണക്കിന് സംഘടനാ പ്രവര്‍ത്തകരാണ് നാസറിന്റെ വസതിയിലും കാവനൂര്‍ പന്ത്രണ്ടിലെ പള്ളിയിലുമെത്തിയത്. പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."