ലഹരിവിമുക്ത തീരം സന്ദേശപ്രയാണം ഇന്ന്
പരപ്പനങ്ങാടി: വളര്‍ന്നുവരുന്ന സമൂഹത്തെ ഒന്നാകെ ലഹരിക്കടിമകളാക്കാനുള്ള ലഹരി മാഫിയകളുടെ ആസൂത്രിത ശ്രമങ്ങള്‍ക്കെതിരേയും മദ്യലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും പരപ്പനങ്ങാടി റൗഹ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'ലഹരിവിമുക്ത തീരം' വിളംബര ബൈക്ക് റാലി ഇന്ന് വൈകിട്ട് മൂന്നിന് ഒട്ടുമ്മല്‍ ബീച്ചില്‍ നിന്നാരംഭിക്കും.
തീരദേശം ചുറ്റിക്കറങ്ങി വൈകിട്ട് അഞ്ചരക്ക് ചാപ്പപ്പടിയില്‍ സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ നടക്കും. സമാപന സംഗമം പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരപ്പനങ്ങാടി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ മുഖ്യാതിഥിയാകും. നഗരസഭാ കൗണ്‍സിലര്‍മാര്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."