HOME
DETAILS
MAL
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലിസ് അതിക്രമമെന്നു പരാതി
backup
October 14 2016 | 03:10 AM
തലശ്ശേരി: ധര്‍മ്മടത്തെ കോണ്‍ഗ്രസ് പ്രവര്ത്തകന് നാരായണന്റെ വീട്ടിലെത്തിയ പൊലിസ് തളര്‍ന്നു കിടക്കുന്ന ഭാര്യയെയുള്‍പ്പെടെ ഭീഷണിപ്പെടുത്തിയതായി പരാതി. ധര്‍മ്മടം ബ്രണ്ണന്‍ കോളജിനു പുറകുവശത്തെ അംബേദ്കര്‍ കോളനിയിലെത്തിയാണ് പൊലിസ് ഭീഷണിപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രിയോടെ വീട്ടിലെത്തിയ പൊലിസ് സംഘം തെങ്ങുകയറ്റ തൊഴിലാളിയായ നാരായണന്റെ പണിയായുധമായ കൊടുവാള് ഉള്‍പ്പെടെയുള്ളവ കൊണ്ടുപോകുകയും മകന്റെ മുഖത്തടിക്കുകയും ചെയ്തതായാണ് പരാതി. കോണ്‍ഗ്രസ് നേതാക്കളായ കുന്നുമ്മല്‍ ചന്ദ്രന്, പി.ടി സനല്‍കുമാര്‍, അഡ്വ.ജയപ്രകാശ്, സതി എന്നിവര്‍ നാരായണന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."