ഭാരതീയ സംസ്‌കാരം വിശാലമായത്: ജഡ്ജി ബൈജുനാഥ്
തലശ്ശേരി: ഭാരതീയ സംസ്‌കാരം സര്‍വതരം ആശയങ്ങളെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലതയുള്ള ഒന്നാണെന്നു ജില്ലാ മോട്ടോര്‍ ആക്‌സിഡന്റ് ആന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജ് കെ ബൈജുനാഥ്. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍ എഴുതിയ ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം എന്ന പുസ്തകത്തെ ആസ്പദമാക്കി തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച പുസ്തക സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകന്‍ മുഹമ്മദ് നബി മനുഷ്യകുലത്തിനാകമാനം സ്വന്തമാണ്. നബിയുടെ ആശയങ്ങള്‍ ഏവര്‍ക്കും സ്വീകാര്യമാണ്. ഇന്നു ഭയമാണു മനുഷ്യന്റെ മുഖമുദ്ര. ഭയാശങ്കകളില്‍ നിന്നാണു മത കലഹങ്ങള്‍ ഉടെലടുക്കുന്നത്. മതങ്ങള്‍ക്കു പരസ്പരം യോജിക്കാനേ കഴിയൂ. ധാര്‍മികാശയങ്ങളുടെ സാര്‍വലൗകികത മനസിലാക്കി കഴിഞ്ഞാല്‍ നമുക്ക് നമ്മുടെ ആശയങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ടുതന്നെ മറ്റുള്ളവരുടെ ആശയങ്ങള്‍ സ്വീകരിക്കാ നും അംഗീകരിക്കാനും കഴിയുമെന്നും ബൈജുനാഥ് പറഞ്ഞു.
അഡ്വ. ടി.പി സാജിദ് അധ്യക്ഷനായി. ഗ്രന്ഥകര്‍ത്താവ് എ സജീവന്‍ പുസ്തക രചനയ്ക്ക് ആധാരമായ കാര്യങ്ങള്‍ വിവരിച്ചു. പ്രൊഫ. എ.പി സുബൈര്‍, എ.കെ ഇബ്രാഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."