ഭീതിവിതച്ച് മിന്നല്‍ മിന്നലേറ്റ് ആറുപേര്‍ക്ക് പരുക്ക്
തളിപ്പറമ്പ്/ഇരിട്ടി: കണാരംവയലിലും ഇരിട്ടിയിലുമായി മിന്നലേറ്റ് ആറുപേര്‍ക്കു പരുക്ക്. കണാരംവയലില്‍ വീട് നിര്‍മാണത്തിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് പി നാരായണന്‍(55), എം രാജന്‍(42), എം വിഷ്ണു(21), കെ സിദ്ധാര്‍ഥ്(17) എന്നിവര്‍ക്ക് മിന്നലേറ്റത്.
കണാരംവയലിലെ പി സജീവന്റെ വീടിന്റെ ജനല്‍ കതകിന്റെ അവസാനഘട്ട പണികളില്‍ ഏര്‍പ്പെട്ട ഇവര്‍ മിന്നലേറ്റ് തെറിച്ചുവീഴുകയായിരുന്നു. അബോധാവസ്ഥയിലായ ഇവരെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം ലക്ഷ്മണന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മിന്നലേറ്റ ആഘാതത്തില്‍ ഹൃദയം തകരാറിലായ വിഷ്ണുവിനെ പിന്നീട് പരിയാരം സഹകരണ ഹൃദയാലയത്തില്‍ പ്രവേശിപ്പിച്ചു. സിദ്ധാര്‍ഥിനെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
കീഴൂരിലെ ചെങ്കുനി നാരായണന്‍(60), പെരുമ്പരമ്പ് സ്വദേശി കുന്നുംപുറത്ത് അനന്തന്‍(93) എന്നിവര്‍ക്ക് ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മിന്നലേറ്റത്.
സാരമായി പരുക്കേറ്റ നാരായണനെ പരിയാരം മെഡിക്കല്‍ കോളജിലും അനന്തനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമസിക്കുന്ന ടാര്‍പോളിന്‍ ഷെഡ് തീപിടിച്ചു കിടന്നുറങ്ങുകയായിരുന്ന നാരായണന്റെ മേല്‍ വീഴുകയായിരുന്നു. ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. ശരീരമാസകലം പൊള്ളലേറ്റു. സമീപത്തെ വീട്ടിലെ മെയിന്‍സ്വിച്ചും മിന്നലില്‍ കത്തിനശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."