രമിത്തിന്റെ മൃതദേഹം സംസ്കരിച്ചു
മട്ടന്നൂര്‍: പിണറായിയില്‍ വെട്ടേറ്റു മരിച്ച ബി.ജെ.പി പ്രവര്ത്തകന് രമിത്തിന്റെ മൃതദേഹം ചാവശ്ശേരിയിലെ പിതാവിന്റെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബി.ജെപി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം തലശ്ശേരിയിലും സ്വദേശമായ പിണറായിയിലെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷമാണു പിതാവിന്റെ മട്ടന്നൂര്‍ ചാവശ്ശേരി ആവട്ടിയിലെ വീട്ടില്‍ ഉച്ചയ്ക്ക് ഒന്നോടെ വിലാപയാത്രയായി എത്തിച്ചത്. വീടിനു സമീപത്ത് പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം രണ്ടരയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. 2002ല്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്ത്തകന് സി ഉത്തമന്റെ മകനാണു രമിത്ത്. വിലാപയാത്രയായി കൊണ്ടുവരുന്ന വഴിയില്‍ കരേറ്റ, മട്ടന്നൂര്‍ ടൗണ്‍ എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിനു വച്ചു. ബി.ജെ.പി-ആര്.എസ്.എസ് നേതാക്കളായ നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, പി.കെ കൃഷണദാസ്, വി മുരളീധരന്, എ.എന്‍ രാധാകൃഷ്ണന്, കെ സുരേന്ദ്രന്, കെ.പി ശ്രീശന്, പി ഗോപാലന്‍കുട്ടി, കെ.കെ ബാലറാം, പി.എന്‍ ഹരികൃഷ്ണന്, കെ സുദര്ശനന്, വല്സന് തില്ലങ്കേരി, പി സത്യപ്രകാശ് എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഡി.വൈ.എസ്.പിമാരായ പ്രജീഷ് തോട്ടത്തില്‍, പ്രിന്‍സ് ഏബ്രഹാം, മട്ടന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, പാനൂര്‍ സി.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും അഗ്നിശമന സേനയും വിലാപയാത്രയ്ക്കൊപ്പം ഉണ്ടായിരുന്നു. ചാവശ്ശേരിയിലും പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."