HOME
DETAILS
MAL
ഇടത് വലത് കക്ഷികള്‍ ദളിതുകള്‍ക്കും ദരിദ്ര വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ പരാജയം: ശ്രീജ നെയ്യാറ്റിങ്കര
backup
May 11 2016 | 09:05 AM
പെരിഞ്ഞനം: ദളിതുകള്‍ക്കും ദരിദ്ര വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ട ഇടത് വലത് കക്ഷികളുടെ നയങ്ങളാണ് ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിങ്കര അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കയ്പമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീജ. ഇരുപത്തിനാലായിരത്തോളം വരുന്ന ദളിത് കോളനികളില്‍ ആയിരക്കണക്കിന് ജിഷമാര്‍ ജീവിച്ചു കൊണ്ടിരിക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മാറി മാറി ഭരിച്ച ഇടത് വലത് സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുന്നു. ഭൂമി പ്രശ്‌നവും വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ അസമത്വങ്ങളും കാര്‍ഷിക രംഗത്തെ പ്രതിസന്ധിയുമടക്കം കേരളത്തിന്റെ അടിസ്ഥാന പ്രശങ്ങള്‍ പരിഹരിക്കുന്നതില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരേപോലെ പരാജയപ്പെട്ടിരിക്കുകയാണ്. വര്‍ഗീയതയും വിദ്വേഷവും അസഹിഷ്ണുതയും അതേവരെ ആധിപത്യം സ്ഥാപിക്കാത്ത കേരളത്തില്‍ ഇതിനെല്ലാം മേല്‍ക്കൈ ലഭിക്കുന്നതിനാണ് ബി.ജെ.പിയുടെ സാന്നിധ്യം വഴി തെളിയിക്കുന്നത്. ഗാന്ധിജിയുടെ സ്വപ്നമായ ക്ഷേമ രാഷ്ട്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന നേരിന്റെ രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്നും ശ്രീജ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എം സഈദ് മാസ്റ്റര്‍ അധ്യക്ഷനായി. സി.കെ ബീരാവു വാളൂര്‍, സേവ്യര്‍ മാളിയേക്കല്‍, കെ.കെ ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി വൈപ്പിപ്പാടത്ത് സ്വാഗതവും, ഇ.എസ് അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിക്ക് കെ.എസ് നിസാര്‍, അജ്മല്‍ റഷീദ്, ജമാല്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."