ആറുമാസത്തിനകം സഊദി സാമ്പത്തിക നില മെച്ചപ്പെട്ടിലെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്
റിയാദ്: സഊദി സാമ്പത്തിക രംഗം ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ ആറു മാസത്തിനു ശേഷം തൊഴില്‍ പ്രതിസന്ധിയും അനുബന്ധ പ്രശ്‌നങ്ങളും രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. ചേംബര്‍ ഓഫ് കൗണ്‍സിലിന്റെ മാസാന്ത റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്. ആറുമാസത്തിനുള്ളില്‍ സമ്പദ്ഘടന മെച്ചപ്പെട്ടില്ലെങ്കില്‍ പദ്ധതികളും മറ്റും താറുമാറാകുമെന്നും കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നൂറു കണക്കിന് വന്‍ കിട കരാര്‍ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ചെറുകിട സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. കരാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസക്കാലമായി കനത്ത ബാധ്യതകളാണ് നേരിടേണ്ടി വരുന്നതെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശമ്പള പ്രശ്‌നത്തെ തുടര്‍ന് തൊഴിലാളികള്‍ കൂട്ടത്തോടെ ലേബര്‍ കോടതികളില്‍ സമീപിക്കുകയാണ്. ഇതൊഴിവാക്കാനായി തൊഴിലാളികളെ നിയമാനുസൃതം കൂട്ടമായി പിരിച്ചുവിടുകയേ നിര്‍വാഹമുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ പ്രഖ്യാപിച്ച ശമ്പള അലവന്‍സ് വെട്ടിക്കുറക്കല്‍ സ്വകാര്യ മേഖലയിലെ കമ്പനികളും ഈ വര്‍ഷം നടപ്പിലാക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്നാണ് സൂചനകള്‍. ഈ വര്‍ഷം ബോണസ് അടക്കമുള്ള അലവന്‍സുകള്‍ നല്‍കേണ്ടതില്ലെന്ന ഏകദേശ ധാരണയില്‍ നിര്‍മാണ കമ്പനികളും ഉത്പാദന വന്‍കിട കമ്പനികളും എത്തിചേര്‍ന്നിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ പെട്രോള്‍ കെമിക്കല്‍ കമ്പനികളില്‍ ഈ വര്‍ഷം കൂട്ട പിരിച്ചുവിടലും ശമ്പള, ആനുകൂല്യ വെട്ടികുറക്കലും നടപ്പിലാക്കാന്‍ ഒരുക്കുന്നതായാണ് സൂചനകള്‍.
എന്നാല്‍, സാമ്പത്തിക പ്രതിസന്ധി ഏതുവിധേനയും തരണം ചെയ്യാന്‍ ഭരണകൂടം കഠിനശ്രമം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ മുന്നോടിയായാണ് നേരത്തെ ഗവണ്‍മെന്റ് തലത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കം 20 ശതമാനം ശമ്പള, ആനുകൂല്യ വെട്ടിക്കുറക്കല്‍ പ്രഖ്യാപിച്ചത്. മാത്രമല്ല, വിവിധയിനങ്ങളിലെ പിഴകളും പത്തിരട്ടിയോളം അധികമായും ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."