യു.ഡി.എഫ് കാലത്തെ ബന്ധുനിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ഇ.പി. ജയരാജനെതിരേ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കാല നിയമനങ്ങളും അന്വേഷിക്കാന്‍ തീരുമാനം. യുഡിഎഫ് ഭരണകാലത്തെ നിയമനങ്ങളും ഇതില്‍ ഉള്‍പ്പെടും. പൊതുമേഖലാ സ്ഥാപനങ്ങളിലേക്കു നടന്ന നിയമനങ്ങളാണ് അന്വേഷിക്കുക.
ഇക്കാര്യത്തില്‍ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിലപാട് അറിയിക്കും. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഹാജരാകും. മുന്‍ സര്‍ക്കാര്‍ നിയമിച്ച എഡിപി ശശീന്ദ്രനെ ഇന്നലെ മാറ്റിയിരുന്നു.
ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. വിജിലന്‍സ് എസ്.പി കെ.ജയകുമാറിനാണ് അന്വേഷണ ചുമതല. എസ്.പിയെ കൂടാതെ ഇപ്പോള്‍ രണ്ട് ഡിവൈഎസ്പി, ഒരു സിഐ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 നിയമനങ്ങളെക്കുറിച്ചാണ് പരാതി ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."