യമന്‍ ഖബറടക്ക ചടങ്ങ് ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സല്മാന് രാജാവ് ഉത്തരവിട്ടു
റിയാദ്: യമനിലെ തലസ്ഥാന നഗരിയില്‍ ഖബറടക്ക ചടങ്ങിലേക്ക് മിസൈല്‍ പതിച്ച ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സഊദി ഭരണാധികാരി സല്മാന് ഇബ്നു അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് അയയ്ക്കാനും രാജാവ് കല്പ്പിച്ചു. സഖ്യസേനയുമായി സഹകരിച്ച് കിങ് സല്മാന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് സേവനം ലഭ്യമാക്കുന്നത്.
സഊദി അറേബ്യ യമന്‍ പൗരന്മാര്ക്ക് നല്‍കിവരുന്ന മാനുഷിക സഹായത്തിന്റെ ഭാഗമായാണ് വിദേശ ചികില്‍സ ലഭ്യമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണത്തില്‍ ഇവിടെ 160 ഓളം ആളുകളുടെ മരണത്തിനും 500 ലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. യമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍, സഖ്യസേന പ്രതിനിധികള്‍, കിങ് സല്മാന് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരുക്കേറ്റവരെ ചികില്‍സക്ക് വിദേശത്തേക്ക് കൊണ്ടുപോവുക. സൗകര്യമുള്ള സഊദി ആശുപത്രികളിലും പരുക്കേറ്റവരെ പ്രവേശിപ്പിക്കും.
സഖ്യസേനയുടെ വ്യോമാക്രമണമാണ് സ്ഫോടനത്തിന് കാരണമായതെന്ന് നേരത്തെ ആരോപണം ഉണ്ടായെങ്കിലും സഖ്യസേന ഇത് നിഷേധിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. വിവിധ വിമത വിഭാഗക്കാരുടെ സൈനിക, രാഷ്ട്രീയ നേതാക്കളും അവരുടെ ആശ്രിതരുമാണ് പൊട്ടിത്തെറിയില്‍ മരിച്ചത്. ആക്രമണത്തിനു പിന്നില്‍ വിമത വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."