HOME
DETAILS
MAL
സെക്രട്ടറിയേറ്റ് യോഗം തുടരുന്നു; ജയരാജനും ശ്രീമതിക്കും രൂക്ഷവിമര്‍ശനം
backup
October 14 2016 | 06:10 AM
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഇ.പി ജയരാജന് രാജി വെക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ.ശ്രീമതിക്കും ജയരാജനും രൂക്ഷവിമര്‍ശനം. നിയമനങ്ങളില്‍ ജയരാജന് ജാഗ്രത കാട്ടിയില്ലെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
നിലവിലെ സാഹചര്യത്തില്‍ രാജി സന്നദ്ധത അറിയിച്ച ജയരാജന്റെ തീരുമാനം അംഗീകരിക്കണമെന്നാണ് ഭൂരിപക്ഷ നിലപാട് എന്നാല്‍ ത്വരിത പരിശോധനയ്ക്കു ശേഷം മാത്രം മതി രാജിയെന്ന് ഒരു വിഭാഗവും ആവശ്യപ്പെടുന്നുണ്ട്. പാർട്ടി തീരുമാനം എന്തു തന്നെയായാലും അത് അംഗീകരിക്കുമെന്ന് ഇ.പി ജയരാജൻ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."