ഏകസിവില്‍ കോഡ്: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ചോദ്യാവലി ബഹിഷ്‌കരണം സ്വേച്ഛാധിപത്യപരമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാജ്യത്ത് സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നടപടി സ്വേച്ഛാധിപത്യപരമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമകമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കുമെന്ന മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനത്തെ കുറിച്ച് പറയുകയായിരുന്നു മന്ത്രി.
ചിലര്‍ ഏകസിവില്‍ കോഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് ഗുണകരമാവില്ലെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് പ്രസ്താവിച്ചത്. എന്നാല്‍, ചോദ്യാവലി ബഹിഷകരണത്തിലൂടെ അവര്‍ തന്നെയാണ് സ്വേച്ഛാധിപതികളായിരിക്കുന്നത്. ഈ പ്രവര്‍ത്തിയിലൂടെ അവര്‍ ജനാധിപത്യത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നിരവധി മതങ്ങളും സംസ്‌കാരങ്ങളുടെയും ഭൂമിയാണ് ഇന്ത്യ. ഇവയെല്ലാം ബഹുമാനിക്കപ്പെടേണ്ടവായണ്. അതിനാല്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഗുണകരമാവില്ലെന്നാണ് മുസ്‌ലിം നിയമ ബോര്‍ഡിന്റെ നിലപാട്. അതിനാല്‍ നിയമകമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കുന്നുവെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി വലി റഹ്മാനി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."