ബാലപീഡനം: കുറ്റക്കാരെ ഷണ്ഡീകരിക്കാന്‍ ഇന്തോനേഷ്യന്‍ സഭ നിയമം പാസാക്കി
ജാക്കാര്‍ത്ത: ബാലപീഡനത്തില്‍ കുറ്റക്കാരെന്ന് തെളിയുന്നവരെ ഷണ്ഡീകരിക്കുന്ന നിയമം ഇന്തോനേഷ്യയില്‍ പാസാക്കി. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്തോനേഷ്യന്‍ നിയമസഭ ബില്ല് പാസാക്കിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ബാലപീഡനം കണക്കിലെടുത്താണ് ഇത്തരമൊരു നിയമനിര്‍മാണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ലോകത്തിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ഇവിടേക്ക് വരുന്ന ടൂറിസ്റ്റുകളും ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ പാശ്ചാത്യ വിനോദസഞ്ചാരികളാണ് കൂടുതലുമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളി 100 ലധികം പേരെയാണ് ബാലപീഡനത്താല്‍ അറസ്റ്റ് ചെയ്തത്.
14 വയസ്സായ ആണ്‍കുട്ടിയെ 12 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം അരങ്ങേറിയത് ഈ വര്‍ഷം മെയിലായിരുന്നു. കുട്ടിയുടെ മൃതദേഹം മരത്തില്‍ നഗ്നമായ നിലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."