HOME
DETAILS
MAL
അമ്മയുടെ മോശം ആരോഗ്യസ്ഥിതി; പാര്‍ട്ടി നേതാവ് ജീവനൊടുക്കി, ഒരാള്‍ തീകൊളുത്തി
backup
October 14 2016 | 13:10 PM
കോയമ്പത്തൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മോശം ആരോഗ്യസ്ഥിതിയില്‍ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ നേതാവ് ജീവനൊടുക്കി. പാര്‍ട്ടിയുടെ തിരുപ്പുര്‍ മുന്‍ ജില്ലാ സെക്രട്ടറി വെള്ളയപ്പന് (70) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ വെള്ളയപ്പന് വിഷാദത്തിലായിരുന്നു. ഷോളയാറിലെ വീട്ടില്‍ വിഷം കഴിച്ചാണ് ഇയാള്‍ ജീവനൊടുക്കിയത്.
അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ മനംനൊന്ത് ഒരു പാര്‍ട്ടി പ്രവര്ത്തകന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നു വൈകുന്നേരത്തോടെയാണ് താംബരം കടപ്പേരി സ്വദേശി സര്‍ഗുണം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളുടെ ഭാര്യ കണ്ടതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."