HOME
DETAILS

അറുപതിന്റെ നിറവില്‍ കേരള സാഹിത്യ അക്കാദമി

  
backup
October 14 2016 | 15:10 PM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3

 

തൃശൂര്‍: അറുപതാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാള ഭാഷയുടെ ഉന്നമനത്തിനും സാഹിത്യത്തിന്റെ വളര്‍ച്ചക്കും വേണ്ടി രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി. വാര്‍ഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എഴുത്തിന്റെയും വായനയുടെയും പൊതുമണ്ഡലത്തില്‍ സാധാരണക്കാര്‍ക്ക് കൂടി ഇടം നല്‍കിയ അക്കാദമിയുടെ പ്രവര്‍ത്തനം മാതൃകപരമായിരുന്നു. പ്രവര്‍ത്തനം ജനകീയവത്കരിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് നിലവിലെ ഭരണസമിതി.

അറുപതാം വാര്‍ഷികത്തിനൊരുങ്ങുമ്പോളും സാഹിത്യഅക്കാദമിക്ക് ഇന്നും സ്വന്തമായി സ്ഥലം അനുവദിച്ചിട്ടില്ല. തിരു- കൊച്ചി ഗവണ്‍മെന്റ് 1956 ആഗസ്റ്റ് 15നാണ് അക്കാദമി രൂപവത്കരിച്ചതെങ്കിലും അതേവര്‍ഷം ഒക്ടോബര്‍ 15ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പ്രഥമ പ്രാദേശിക അക്കാദമികൂടിയായ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം 1958 മുതല്‍ തൃശൂരിലേക്ക് മാറ്റിയതാണ്. ഇതു വരെ അക്കാദമി സ്വന്തം സ്ഥലവും ഇല്ല. നിലവിലെ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്.

പൊതുമരാമത്ത് വകുപ്പിന് പ്രതിമാസം ഒരു രുപ വാടക നല്‍കിയാണ് അക്കാദമി പ്രവര്‍ത്തിച്ച് പോകുന്നത്.സ്വന്തം കെട്ടിടം എല്ലാത്തത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ പല അനുകൂല്യങ്ങളും ഇന്നും അക്കാദമി ലഭിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പേരിലുള്ള സ്ഥലം സംസ്‌ക്കാരിക വകുപ്പിന് കൈമാറാന്‍ അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യ ഒന്നുമല്ല. പല തവണ ഇതു സംബദ്ധമായ ചര്‍ച്ച നടന്നുവെങ്കിലും പലകാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. സംസ്‌ക്കാരിക വകുപ്പിന്‍ ഈ ഭൂമി അനുവദിച്ച് നല്‍കിയാല്‍ പലകോണുകളില്‍ നിന്നുള്ള സഹായവും അക്കാദമിക്ക് ലഭിക്കും.

അതിവിപുലമായ പ്രസിദ്ധീകരണ വിഭാഗം അക്കാദമിയുടെ പ്രത്യേകതയാണ്. ഗൗരവവും നിലവാരവുമുള്ള നിരവധി സാഹിത്യ ചരിത്ര കൃതികളും വൈജ്ഞാനിക സാഹിത്യ കൃതികളും ഗവേഷണ പ്രബന്ധങ്ങളും അറുപത് വര്‍ഷത്തിനിടെ അക്കാദമി സാഹിത്യ കേരളത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അക്കാദമി ഹാളില്‍ ഇവയുടെ സ്ഥിരം പ്രദര്‍ശനവും വില്‍പനയുമുണ്ടെന്നതിനാല്‍ വിജ്ഞാന തേടിയെത്തുന്നവര്‍ക്ക് ഏത് നമിഷവും പുസ്തകങ്ങള്‍ തേടി ഇവിടെയെത്താം. കേരള ഭാഷാ ഗാനങ്ങള്‍, 19ാം നൂറ്റാണ്ടിലെ കേരളം, നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം, മലയാളം അറബി ഫ്രഞ്ച് ഇംഗ്ലീഷ് സാഹിത്യ ചരിത്രങ്ങള്‍,സാഹിത്യ ലോകം ദ്വൈമാസിക, സാഹിത്യ ചക്രവാളം മാസിക, മലയാളം ലിറ്റററി സര്‍വേ ഇംഗ്ലീഷ് ത്രൈമാസിക എന്നീ ആനുകാലികങ്ങളും എന്നിവ അക്കാദമി പുറത്തിറക്കിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്.

ഗവേഷകരുടെയും സാഹിത്യ വിദ്യാര്‍ഥികളുടെയും സങ്കേതമാണ് അക്കാദമിയുടെ ലൈബ്രറി.മലയാളത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങളുടെയും നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ ബുക്ക് ഡെപ്പോസിറ്റി, മലയാളത്തില്‍ പ്രസിദ്ധീകൃതമായ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി മലയാള ഗ്രന്ഥസൂചി, അച്ചടിയുടെ ആരംഭം മുതല്‍ 2000 വരെയുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ ഞൊടിയിടയില്‍ കണ്ടെത്തുന്നതിന് മലയാള ഗ്രന്ഥസൂചി സി.ഡി എന്നിവ ലൈബ്രറിയിലുണ്ട്. ഏകദേശം ഒന്നരലക്ഷത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്.

സാഹിത്യകാരുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ഓഡിയോ കാസറ്റ് ലൈബ്രറി, 1950ന് മുമ്പ് പ്രസിദ്ധീകൃതമായ സാഹിത്യ രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൈക്രോഫിലിം ലൈബ്രറി, താളിയോല ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരവുമായി മാനുമൈക്രോഫിലിം ലൈബ്രറി എന്നിവയും അക്കാദമിയുടെ വിശാലമായ ലൈബ്രറിയുടെ ഭാഗമാണ്. കാലപ്പഴക്കം മൂലം നശിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും ഡോക്യുമെന്റുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ഫോമിലാക്കി സംരക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ ലൈബ്രറിയും അക്കാദമിയിലുണ്ട്. പുസ്തകങ്ങള്‍ക്കും ഡോക്യുമെന്റുകള്‍ക്കും യാതൊരു കേടും സംഭവിക്കാതെ മണിക്കൂറില്‍ 60 പേജുകള്‍ വരെ സ്‌കാന്‍ ചെയ്യാവുന്ന പ്ലാനറ്ററി സ്‌കാനുകളും ഫല്‍റ്റ് സെഡ് സ്‌കാനുകളും ഉപയോഗിച്ചാണ് ഇവയൊക്കെ സ്‌കാന്‍ ചെയ്യുന്നത്. സ്വന്തമായി കെട്ടിടം ഇല്ലാതെ പല അനുകൂല്യങ്ങളും നഷ്ടപെട്ടിടും മാതൃകപരമായണ് അക്കാദമിയുടെ പ്രവര്‍ത്തനം ഒരോ ദിവസം കഴിയുമ്പോളും മുന്നോട്ട് പോകുന്നത്.

വൈശാഖന്‍ പ്രസിഡന്റും ഡോ. കെ പി മോഹനന്‍ സെക്രട്ടറിയും തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍ അക്കാദമിക്ക് ചുക്കാന്‍ പിടിക്കുന്നത്. വാര്‍ഷിക ആഘോഷങ്ങളില്‍ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനാകും. കൃഷിവകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സാഹിത്യകാരന്‍ എന്‍. എസ്. മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ അജിത ജയരാജന്‍, ജില്ലാകളക്ടര്‍ ഡോ. എ കൗശിഗന്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കും . അക്കാദമിസെക്രട്ടറി ഡോ. കെ.പി മോഹനന്‍ സ്വാഗതവും പുഷ്പജന്‍ കനാരത്ത് നന്ദിയും പറയും. ഇതോടെ അക്കാദമിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago