HOME
DETAILS
MAL
വനത്തില്‍ പ്രവേശിച്ചതിന് 50,000 രൂപ പിഴ
backup
October 14 2016 | 18:10 PM
പെരിയശോല: അനധികൃതമായി വനത്തിനുള്ളില്‍ പ്രവേശിച്ചതിന് വനംവകുപ്പ് 50,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ രാഷ്ട്രീയ നേതാവ് കൃഷ്ണമൂര്‍ത്തി, ഗണ്മാന് പീര്ബഹദൂര് പ്രദാപ്സിംഗ് എന്നിവരടക്കമുള്ളവരുടെ മേലിലാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ഓവാലിയിലെത്തിയ സംഘത്തെ ഗൂഡല്ലൂര്‍ ഈട്ടിമൂലയില് കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തിയെങ്കിലും നേതാവിന്റെ സുരക്ഷക്കുള്ളതാണിതെന്നാണ് പറഞ്ഞത്.
ഇവര്‍ ഓവാലിയില്‍ എസ്റ്റേറ്റ് വാങ്ങിക്കാന്‍ വന്നതാണെന്നാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് പന്തികേട് തോന്നിയ ഇവരുടെ മേല്‍ വനംവകുപ്പ് നിയമംതെറ്റിച്ച് വനത്തില്‍ പ്രവേശിച്ചതിന് പിഴ ചുമത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."