ബാങ്ക് സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു
മാനന്തവാടി: ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്ക് സംരക്ഷണത്തിനായി ബാങ്ക് മെമ്പേഴ്സ് വെല്‍ഫയര്‍ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ കാലങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും അച്ചടക്ക നടപടിക്ക് വിധേയരായവര്‍ ചേര്‍ന്നാണ് പയ്യമ്പള്ളിയില്‍ വച്ച് കമ്മിറ്റി ഉണ്ടാക്കിയത്.
പെന്ഷന് വിതരണത്തില്‍ ബാങ്കും നഗരസഭയും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണ്. ബാങ്കില്‍ കയറി അതിക്രമം കാണിച്ചവര്‍ക്കെതിരെ പരാതി നല്കാന് പോലും ഭരണ സമിതി തയാറായില്ല. സംഭവത്തെ അപലപിക്കാന്‍ പോലും യു.ഡി.എഫ് ശ്രമിച്ചുമില്ല. തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസെടുത്തപ്പോള്‍ എസ്.ഐയെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. ബാങ്കിന്റെ ആസ്തികള്‍ സംരക്ഷിക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ ഭരണസമിതി തയാറാകുന്നില്ല. വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റി ചെയര്മാന് എം.യു മത്തായി, കണ്‍വീനര്‍ കെ രാധാകൃഷ്ണന്, പി.കെ രാജന്, വിജയകുമാരന്‍ നായര്‍, കെ.എം ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."