HOME
DETAILS
MAL
സൊമാലിയ പരാമര്‍ശം: മോദിക്കെതിരായ പോമോനേ ഹാഷ്ടാക് ഫലം കാണുമോ?
backup
May 11 2016 | 15:05 PM
ഒരു പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ സംസ്ഥാനത്തെപ്പറ്റി ഇത്രയും താഴ്ത്തിക്കെട്ടി പറയുമോ എന്ന് വിശ്വസിക്കാനാവാതെയാണ് ഓരോ ആളും സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഇട്ടത്. ഓരോ പോസ്റ്റുകളോടു കൂടെയും #PoMoneModi ഹാഷ്ടാഗും ഉപയോഗിച്ചു. ഏകീകൃത ഹാഷ്ടാക് ഉപയോഗിക്കുന്നതോടെയാണ് പ്രതികരണത്തിന്റെ ശക്തിയറിഞ്ഞത്. ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ മോദിക്കെതിരായ പ്രതിഷേധം പ്രധാന്യത്തോടെ റിപ്പോര്‍ട്ടും ചെയ്തു.
കഴിഞ്ഞ എട്ടിന് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് പ്രസംഗിച്ചതെങ്കിലും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മോദിക്ക് കത്തെഴുതുന്നതോടെയാണ് വിവാദം പൊങ്ങുന്നത്. ഇന്ന് തൃപ്പൂണിത്തുറയിലെ പ്രസംഗത്തില്‍ പരാമര്‍ശം തിരുത്തിപ്പറയണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡയയുടെ ആവശ്യവും ഇതുതന്നെയാണ്. ഇത്രയും മാസായി ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് പ്രതിഷേധിച്ചത് മോദി വകവച്ചിട്ടുണ്ടോ എന്നാണ് ഇനി കാണേണ്ടത്.
ഇന്നലെ വൈകിട്ടു മുതല്‍ ട്രോളുകളുടെ പ്രവാഹം തന്നെയാണ് മോദിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉണ്ടായത്. വസ്തുതകള്‍ നിരത്തിയുള്ള ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. കേരളത്തിലെ ആരോഗ്യമേഖലയെ ചൂണ്ടിക്കോണിച്ചു നടത്തിയ പ്രധാനമന്ത്രിയുടെ ഉപമയാണ് ട്രോളുകള്‍ക്ക് വഴിയോരുക്കിയത്. കേരളത്തിലെ ആദിവാസികള്‍ക്കു ലഭിക്കുന്ന അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ സോമാലിയയേക്കാളും മോശമണെന്നാണ് മോദി പറഞ്ഞത്.
ആരോഗ്യമേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ സോമാലിയയുമായി ഉപമിക്കാന്‍ ഈ മേഖലയില്‍ 20-ാം സ്ഥാനത്തു മാത്രമുള്ള ഗുജറാത്ത് ഭരിച്ച മോദിക്ക് ആവകാശമില്ല എന്നാണ് പ്രധാന വിമര്‍ശനം. ഉയര്‍ന്ന നിലവാരത്തില്‍ കഴിയുന്ന മലയാളികളെ മോദി കാണുന്നത് സൊമാലിയന്‍ ജനങ്ങളായാണെന്ന രീതിയിലുള്ള ട്രോളുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."