ജില്ലയില്‍ വിതരണം ചെയ്യുന്നത് 42 ലക്ഷത്തോളം രൂപ
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ഇക്കഴിഞ്ഞ വേനല്‍മഴ, വര്‍ഷക്കാലമഴ കെടുതികളില്‍ വീടുകള്‍ക്ക് നാശം നേരിട്ടവര്‍ക്കുള്ള ധനസഹായവിതരണം അതതു താലൂക്ക് ഒഫിസുകളില്‍ നിന്നും ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന ധനസഹായമുള്‍പ്പടെ 42 ലക്ഷത്തോഷം രൂപയാണ് വിതരണം ചെയ്യുന്നത്. ബത്തേരി താലൂക്കില്‍ ഇക്കഴിഞ്ഞ വേനല്‍മഴയിലും കാലവര്‍ഷക്കെടുതിയിലുമായി 230 വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതില്‍ നാലുവീടുകള്‍ പൂര്‍ണമായും മഴയില്‍ നശിച്ചു. നൂല്‍പ്പുഴ, അമ്പലവയല്‍, നടവയല്‍, പുല്‍പ്പള്ളി വില്ലേജുകളിലാണ് നാലുവീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. ഈ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുക. കൂടാതെ മഴയില്‍ ഭാഗികമായി വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്ക് 500 രൂപ മുതല്‍ മുകളിലേക്കാണ് ധനസഹായതുക നല്‍കുന്നത്.
ഈ ഇനത്തില്‍ ബത്തേരിതാലൂക്കില്‍ ഈ വര്‍ഷം 10,46787 രൂപയാണ് ധനസഹായമായി നല്‍കുന്നത്. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം കാലവര്‍ഷം മഴക്കാലത്ത് വീടുകള്‍ക്ക് നാശം നേരിടുകയും ധനസഹായം ലഭിക്കാത്തുമായ താലൂക്കിലെ 126 കുടുംബങ്ങള്‍ക്കുള്ള ധനസഹായവും താലൂക്കില്‍ നിന്നും നല്‍കുന്നുണ്ട്.
ഈ ഇനത്തില്‍ ഒന്‍പത് ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. വേനല്‍മഴ കാലവര്‍ഷക്കെടുതിയില്‍ വീട് നശിച്ചവര്‍ക്ക് വൈത്തിരി താലൂക്കില്‍ മൊത്തം 129857 രൂപയുടെയും മാനന്തവാടി താലൂക്കില്‍ 965150 രൂപയുടേയും ധനസഹായമാണ് വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."