ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസ് ഉപരോധിച്ചു
കല്‍പ്പറ്റ: ശമ്പളവും ഏപ്രില്‍ മുതല്‍ കുടിശ്ശികയായ അരിയേഴ്സും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് (സി.ഐ.ടി.യു) കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസ് ഉപരോധിച്ചു.
സംസ്ഥാനത്തും ജില്ലയിലും മറ്റിടങ്ങളിലെല്ലാം അങ്കണവാടി തൊഴിലാളികള്‍ക്ക് സര്ക്കാന് അനുവദിച്ച ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുമ്പോഴും കല്‍പ്പറ്റ ഐ.സി.ഡി.എസില്‍ ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നു എന്നാരോപിച്ചായിരുന്നു ഉപരോധം. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി ഗഗാറിന് ഉദ്ഘാടനം ചെയ്തു. രജിത പ്രദീപന് അധ്യക്ഷയായി. ഉമ, സ്റ്റെല്ല എന്നിവര്‍ സംസാരിച്ചു.
പി.ആര് നിര്‍മല സ്വാഗതം പറഞ്ഞു. ഉപരോധം ശക്തമായതോടെ അധികൃതര്‍ യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ശമ്പളം വെള്ളിയാഴ്ച തന്നെ വിതരണം നടത്തുമെന്നും അരിയേഴ്സ് 20ന് നല്‍കുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. പി ഗഗാറിന്, എം മധു, വി ഹാരീസ്, ഉമ, സ്റ്റെല്ല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."