പ്ലാസ്റ്റിക് നിരോധനം; സ്‌റ്റോക്ക് വിറ്റഴിക്കാന്‍ സമയം വേണം: ഏകോപന സമിതി
കല്‍പ്പറ്റ: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ മൂന്ന് മാസം കാലാവധി കൂടി അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നൊരുക്കമില്ലാതെയാണ് പ്ലാസ്റ്റിക് നിരോധനം അടിച്ചേല്‍പ്പിക്കുന്നത്.
വ്യാപാരികളുടെ സ്‌റ്റോക്ക് വിറ്റഴിക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ല. പകരം സംവിധാനം ഒരുക്കുന്നതിലും നിയന്ത്രണത്തിലും നിരോധനത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും സംഘടന സഹകരിക്കും.
ജില്ലാ വികസന സമിതിയില്‍ ഏകോപന സമിതിക്ക് പ്രതിനിധികള്‍ ഇല്ലെന്നിരിക്കെ ഈ വിഷയത്തില്‍ ഭാരവാഹികളുമായി ബന്ധപ്പെട്ട് സംസാരിക്കണം. അതിന് ശേഷമായിരിക്കണം നിരോധനം നടപ്പാക്കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുന്നതില്‍ തങ്ങള്‍ക്ക് എതിരഭിപ്രായമില്ല. അതിന് വേണ്ട ബോധവല്‍ക്കരണങ്ങള്‍ ഏകോപനസമിതി തന്നെ മുന്‍കൈയെടുത്ത് നടത്തുന്നുണ്ട്.
എന്നാല്‍ അതിന് മുകളിലുള്ള പ്ലാസ്റ്റിക്കുകളും യുദ്ധകാല അടിസ്ഥാനത്തില്‍ നിരോധിക്കുന്നത് ജില്ലയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവരെ കാര്യമായി ബാധിക്കും.
വ്യാപാരികള്‍ തന്നെ ഇപ്പോള്‍ തുണി സഞ്ചികള്‍ക്കുള്ള ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. പല കടകളിലും തുണി സഞ്ചികളാണ് ഇപ്പോള്‍തന്നെ ഉപയോഗിക്കുന്നത്. എന്നാല്‍ ഭീമമായ തുക മുടക്കി 50 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ ഈ ഉത്തരവ് ഇറങ്ങുന്നതിന് മുന്‍പ് കടകളിലെത്തിച്ച വ്യാപാരികളുണ്ട്. ഇവര്‍ക്ക് ഇവ വിറ്റഴിക്കാനുള്ള സമയമായാണ് തങ്ങള്‍ മൂന്നുമാസത്തെ സമയം ചോദിക്കുന്നത്.
മാത്രമല്ല ഒറ്റയടിക്ക് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുകയെന്നത് അസാധ്യമായ കാര്യമാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം പോലെ ഘട്ടം ഘട്ടമായുള്ള നിരോധനമേ വിജയിക്കുകയുള്ളുവെന്നും ഇതിന് ഏകോപന സമിതിയുടെ സര്‍വ പിന്തുണയും ഉണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഏകോപന സമിതി നേതാക്കളായ ഒ.വി വര്‍ഗീസ്, കെ ഉസ്മാന്‍, ഇ ഹൈദ്രു എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."