HOME
DETAILS

അന്ധരുടെ ജീവിതങ്ങളെ തുറന്നു കാട്ടി സമദ് കല്ലടിക്കോടിന്റെ 'അകക്കണ്ണ് '

  
backup
October 14 2016 | 19:10 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8



ഒലവക്കോട്: അന്ധരുടെ ജീവിതങ്ങളെ തുറന്നു കാട്ടുകയാണ് സമദ് കല്ലടിക്കോട് അകക്കണ്ണെന്ന ഡോക്യുമെന്ററിയിലൂടെ. കണ്ണുകളുണ്ടായിട്ടും കാഴ്ചകള്‍ സ്വപ്നമായവര്‍ അകക്കണ്ണിന്റെ വെളിച്ചത്തിലൂടെ ജീവിതവൈതരണികളെ അതിജീവിച്ച് തളരാതെ മുന്നേറുന്നതാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി.
പാലക്കാട് - കോഴിക്കോട് ദേശീയ പാതയിലെ കല്ലടിക്കോട് മേലേമഠം കാഞ്ഞിരാനി ഹൗസില്‍ അബ്ദുല്‍ഖാദര്‍ മൗലവി-സൈന ദമ്പതികളുടെ മകനായ സമദെന്ന 32കാരന്റെ ഈ ഡോക്യുമെന്ററി യു ട്യൂബിലൂടെ ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു. ലോഹിതദാസിന്റെ പത്‌നി സിന്ധു ലോഹിതദാസ് പ്രകാശനം നിര്‍വഹിച്ച അകക്കണ്ണ് അന്താരാഷ്ട്രാ ഡോക്യുമെന്ററികളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാഴ്ചയില്ലാത്തവരുടെ സാമൂഹിക പ്രശ്‌നങ്ങളും പുരോഗതിക്കുള്ള മാര്‍ഗ്ഗങ്ങളും പ്രമേയമാക്കി കരിമ്പുഴ ഹെലന്‍കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഡോക്യുമെന്ററി പുഞ്ചിരി ക്രിയേഷന്‍സിന്റെ ബാനറില്‍ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ട്രസ്റ്റാണ് നിര്‍മിച്ചിരിക്കുന്നത്. ക്യാമറ ഉണ്ണിജോസഫും ഗാനരചന ഇ.കെ.എം പന്നൂരുമാണ് ചെയ്തിരിക്കുന്നത്.
മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ സംസ്ഥാന സ്മൃതി പുരസ്‌കാരവും പാലക്കാട് ഇന്‍സൈറ്റ് പുരസ്‌കാരവും നേടിയിട്ടുണ്ട്.
തികച്ചും ശാരീരിക പരിമിതികളില്‍ അന്ധതയെ വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെയും സ്വയം തൊഴില്‍ അഭ്യസിച്ചും മറികടക്കുന്നവരാണ് ഇതില്‍. ബ്രെയില്‍ലിപിയും, വെയിറ്റ്‌കെയിന്‍, നേത്രദാനം എന്നിവയിലേക്കും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരം ആറ്റാശ്ശേരിയിലെ അന്ധരായ കര്‍ഷക ദമ്പതികളുടെ കാലിമേയ്ച്ചുള്ള ജീവിതവും കരിമ്പുഴ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റൂട്ടിലെ ഒന്‍പതുകാരനായ വിദ്യാര്‍ഥിയുടെ നേരമില്ലുണ്ണിക്ക് നേരമില്ലെന്ന ഗാനവും ആരുടെയും കരള്‍ അലിയിക്കുന്നതാണ്. ഈ കുട്ടി ഫ്‌ളവേഴ്‌സ് ചാനലിലും പിന്നീട് ശ്രദ്ധേയനായി.
സംസ്ഥാനത്തെ അരനൂറ്റാണ്ടുപിന്നിടുന്ന അന്ധരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിലെ നിരവധി അംഘങ്ങളും അകക്കണ്ണിന്റെ അരങ്ങിലെത്തുന്നു. ആറുവര്‍ഷത്തോളം വിദേശത്ത് ദൃശ്യമാധ്യമരംഗത്ത് സേവനമനുഷ്ടിച്ച് 2012ല്‍ പ്രവാസിജീവിതമവസാനിപ്പിച്ച് നാട്ടിലെത്തിയ സമദ് നേരത്തെ ചെയ്ത ഭൂമിക്കൊരു ഹരിത ഗീതമെന്ന പരിസ്ഥിതി ഡോക്യുമെന്ററിയും ഏറെ ശ്രദ്ധ നേടിയിരുന്നു.
കല്ലടിക്കോട് ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ പ്രാദേശിക ചാനലില്‍ ന്യൂസ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി 60ലധികം ഡോക്യുമെന്ററികള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago