കിഡ്‌നിരോഗി സഹായം തേടുന്നു
വല്ലപ്പുഴ: വര്‍ഷങ്ങളായി വല്ലപ്പുഴ ഗ്രാമപഞ്ചായത്തംഗവും ജന സേവകനുമായിരുന്ന വല്ലപ്പുഴ മുത്തുട്ടി എന്ന കുണ്ടുകുളം അബ്ദുറസാഖ് രണ്ട് കിഡ്‌നിക്കും അസുഖം ബാധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കിഡ്‌നിമാറ്റിവെക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഇരുപത് ലക്ഷത്തോളം രൂപ ചിലവ് വരും. ഭാര്യ വൃക്ക നല്‍കുമെങ്കിലും ചികിത്സക്ക് വരുന്ന സംഖ്യ കണ്ടെത്തണം. ആകെയുള്ള താമസിക്കുന്ന വീടും പറമ്പും വല്ലപ്പുഴ സര്‍വീസ് സഹകരണ ബാങ്കില്‍ പണയത്തിലുമാണ്. ഭാര്യയും വിദ്യാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്നതാണ് മുത്തുട്ടിയുടെ കുടുംബം.
മുത്തൂട്ടിയുടെ ചികിത്സയും മറ്റു കാര്യങ്ങളും നടത്തുന്നതിന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നന്ദവിലാസിനി, എന്‍.പി രാമചന്ദ്രന്‍ മാസ്റ്റര്‍, എ. മുഹമ്മദാലി. എന്‍.കെ മൊയ്തുക്കുട്ടി, പി.കെ കോയ, എം. സന്തോഷ്, ഒ ഇബ്രാഹീം, സലീം പാറക്കല്‍ എന്നിവര്‍ രക്ഷാധികാരികളും കെ. അബ്ദുറഹിമാന്‍ (ചെയര്‍മാന്‍) എ.കെ ദേവദാസ് (കണ്‍വീനര്‍) എ.എ. ജമാല്‍ ( ട്രഷറര്‍) ഇ. സേതുമാധവന്‍, കെ.എ. ഖാദര്‍, ടി.പി യൂസഫ് ഹാജി, അഷറഫലി (ഇപ്പു), ഉമറുല്‍ ഫാറൂഖ് (മുത്തുട്ടി), എന്‍. ഹംസ, റഫീഖ് പറക്കാടന്‍, എ. മുജീബ് റഹ്മാന്‍ എന്നിവര്‍ അംഗങ്ങളായുംഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ പേരില്‍ വല്ലപ്പുഴ കനറാ ബാങ്കില്‍ 6011101001329 നമ്പറില്‍ (ഐ.എഫ്.സി.കോഡ്. സി.എന്‍.ആര്‍.ബി ഛഛഛ6011 ) ഒരു അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."