കൂട്ട മാനഭംഗക്കേസ് ആറു പേര് കൂടി അറസ്റ്റില്‍
കൂറ്റനാട്: ചെരിപ്പുരില് വീട്ടമ്മയായ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ ആറു പേര് കൂടി അറസ്റ്റില്‍. ചെരിപ്പൂര് സ്വദേശികളായ മുഹമ്മദ് നാസര്‍ (30), ഫൈസല്‍ എന്ന മുത്തു (35), അബ്ബാസ്(27), മുസ്തഫ (28), ആബിദ് അലി (24), അര്‍ഷാദ് (21) എന്നിവരെയാണ് പട്ടാമ്പി സി.ഐ.പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി കറുകപുത്തൂര്‍ ചാഴിയാട്ടിരി സ്വദേശി രജീഷ് എന്ന കുട്ടനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ മറ്റു പ്രതികള്‍ മുബൈ, തമിഴ്നാട്, ബാഗ്ലൂര് എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നെന്നും ഇവരെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് പിടികൂടിയതെന്ന് പൊലിസ് പറയുന്നു.
യുവതിയുടെ പരാതിയില്‍ പതിനൊന്ന് പേര്‍ക്കെതിരേയാണ് കേസ്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
ഒരു പാട് വിവാദങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടുന്നത്. എസ്.ഐമാരായ ആര്. രഞ്ജിത്, എന്‍.പി. സത്യന്, എ.എസ്.ഐ ഫസലുദ്ധീന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്, വിനോദ്, മോഹന്‍ദാസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിജു, ഷാജഹാന്, റഷീദ്, ഷമീര്‍ സംഘമാണു പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."