HOME
DETAILS
MAL
അക്ബര്‍ റോഡിന്റെ പേര് മാറ്റില്ല; നിര്‍ദേശം തള്ളി
backup
May 11 2016 | 15:05 PM
ന്യൂഡല്‍ഹി: അക്ബര്‍ റോഡിന്റെ പേര് മാറ്റി മഹാറാണ പ്രതാപ് റോഡ് എന്നാക്കണമെന്ന നിര്‍ദേശം തള്ളിയതായി കേന്ദ്ര സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറാണ് ഇങ്ങനൊരു നിര്‍ദേശം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍വച്ചത്.
എന്നാല്‍ അങ്ങനൊരു നിര്‍ദേശം തള്ളേണ്ടതാണെന്നും നടപ്പിലാക്കാനാവില്ലെന്നും നഗരവികസന മന്ത്രാലയം അറിയിച്ചു.
തലസ്ഥാന നഗരിയുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വിലാസമാണ് അക്ബര്‍ റോഡ്. കോണ്‍ഗ്രസ് ആസ്ഥാന മന്ദിരം, സോണിയാ ഗാന്ധിയുടെ വസതി എന്നിവ സ്ഥിതി ചെയ്യുന്നതും ഇതിനടുത്താണ്.
കഴിഞ്ഞവര്‍ഷം ഔറംഗസീബ് റോഡിന്റെ പേര് മാറ്റിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് പുതിയ നിര്‍ദേശം അവഗണിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."