ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകളും ഒരുങ്ങി ഉംറ പ്ലസ് പദ്ധതി 65 രാജ്യങ്ങള്‍ക്ക്
മക്ക: ഈ വര്‍ഷത്തെ ഉംറ തീഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകളും ഒരുങ്ങി. നേരത്തെയുള്ള അറിയിപ്പ് പ്രകാരം വിദേശ രാജ്യങ്ങളുടെ ഉംറ സമയം ആരംഭിക്കുന്നത് മുഹറം 15 (നാളെ) മുതലാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ മക്കയിലും മദീനയിലും പൂര്‍ത്തിയായി. ഹജ്ജ് സീസണില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഉംറ തീര്‍ഥാടക അനുമതിയാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. വര്‍ഷം മുഴുവന്‍ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ആഭ്യന്തര ഉംറ തീര്‍ഥാടനം നേരത്തെ തുടങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം മുതല്‍ ഉംറ തീര്‍ഥാടനത്തിന് ചെലവ് കുത്തനെ ഉയരും. പുതിയ വിസാ നയത്തിന്റെ ഭാഗമായി ഉംറ വിസക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തിയത് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടാം തവണ മുതല്‍ ഉംറക്കെത്തുന്നവര്‍ അധികമായി 40,000 ഓളം ഇന്ത്യന്‍ രൂപ അധികമായി നല്‍കേണ്ടി വരും. എന്നാല്‍ കേരളത്തില്‍ നിന്നും ആദ്യ തവണയെത്തുന്നവര്‍ക്കും തുക ആനുപാതികമായി കൂടാനാണ് സാധ്യത.
ഉംറയോടൊപ്പം പുരാതന ചരിത്ര നഗരികള്‍ കൂടി സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ഉംറ പ്ലസ് പദ്ധതിയും ഈ വര്‍ഷം മുതല്‍ നടപ്പാക്കും. 65 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം ഒരുങ്ങുന്നത്. ആഭ്യന്തര, ഹജ്ജ്, വിദേശ കാര്യ മന്ത്രാലയങ്ങളുമായി ഏകോപിച്ചു സഊദി കമ്മിഷന്‍ ഫോര്‍ ടൂര്‍ ആന്‍ഡ് നാഷനല്‍ ഹെറിറ്റേജാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നത്. നിലവില്‍ രാജ്യത്ത് ആയിരം ചരിത്ര, പുരാതന നഗരികളുണ്ടെന്നാണ് കണക്കുകള്‍. ചിലത് നാമാവശേഷമായിട്ടുണ്ട്. മറ്റു ചിലത് അവഗണിക്കപ്പെട്ടു കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."