വിജയകുമാര്‍ മേനോനെ ആദരിച്ചു
തൃശൂര്‍: കേരള സാഹിത്യ അക്കാദമി കലാചരിത്രകാരനും നിരൂപകനുമായ വിജയകുമാര്‍ മേനോനെ ആദരിച്ചു. കെ.രാജന്‍ എം.എല്‍.എ പൊന്നാടയും ശില്‍പവും നല്‍കിയാണ് ആദരിച്ചത്. സാഹിത്യ സാംസ്‌കാരിക ലോകം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നാളിതുവരെ ഇല്ലാത്തവിധം പരസ്പരം അകല്‍ച്ച പാലിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് എല്ലാവരും ഒന്നാകുന്ന പ്രവണത ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വിജയകുമാര്‍ മേനോന്‍ ആ രീതിയിലാണ് തന്റെ രചനകള്‍കൊണ്ട് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ആദരത്തിന്റെയും പുസ്തകപ്രകാശനത്തിന്റെയും ഉദ്ഘാടനം അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ നിര്‍വ്വഹിച്ചു.
ചിത്ര-ശില്പകലയില്‍ നാം കുറെ കൂടി മുന്നോട്ടു പോകണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ ഇനിയുമുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അധ്യക്ഷനായി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹനന്‍ സ്വാഗതവും ഈ. ഡി. ഡേവിഡ് നന്ദിയും പറഞ്ഞു . തുടര്‍ന്ന് ചിത്രകലയും സംസ്‌കാര ചരിത്രവും എന്ന വിഷയത്തില്‍ . സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."