സര്‍ക്കാര്‍ നിസ്സംഗത അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ
തൃശൂര്‍: ബി.ജെ.പി ഹര്‍ത്താലിന്റെ മറവില്‍ സംഘ്പരിവാര്‍ ശക്തികള്‍ ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും മാധ്യമസ്ഥാപനത്തിന് നേരെയും നടത്തിയ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാരും പൊലിസും തയ്യാറാകണം.
സമീപകാലത്ത് ഇത്തരം അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കോടതി വാര്‍ത്തകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ സംസ്ഥാനത്ത് സംജാതമായിരിക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ആര് സിയാദ് അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, സെക്രട്ടറിമാരായ എ സുബ്രഹ്മണ്യന്, ദിലീഫ് അബ്ദുല്‍ ഖാദര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ആര് വി ഷെഫീര്‍, അശ്റഫ് വടക്കൂട്ട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."