ഈനാംപേച്ചിയെ പിടികൂടി
എരുമപ്പെട്ടി: വെള്ളറക്കാട് ചിറമനേങ്ങാട് നിന്നും ഈനാംപേച്ചിയെ കണ്ടെ@ത്തി. പുരാവസ്തു കേന്ദ്രമായ വെള്ളറക്കാട് കുടക്കല്ല് പറമ്പിന് സമീപമുള്ള റോഡില്‍ നിന്നാണ് നാട്ടുകാര്‍ അപൂര്‍വ ഇനത്തില്‍പെട്ട ഈനാംപേച്ചിയെ കണ്ടെ@ത്തിയത്. റോഡില്‍ പന്ത് പോലെ ചുരു@ണ്ട് കിടന്നിരുന്ന ഈനാംപേച്ചിയെ പുലര്‍ച്ചെ ഗ്രൗ@ണ്ടിലേക്ക് കളിക്കാന്‍ പോവുകയായിരുന്ന യുവാക്കളാണ് ക@ണ്ടത്. ഉറുമ്പുകളേയും ചിതലുകളേയും മുഖ്യ ഭക്ഷണമാക്കുന്നതിനാല്‍ ഉറുമ്പ്തീനിയെന്നും ചിതല്തീനിയെന്നും അറിയപ്പെടുന്ന ഈനാംപേച്ചിക്ക് ശരിരം മുഴുവന്‍ ഇത്തിള്‍ പോലെ ശല്ക്കങ്ങളുള്ളതിനാല് ഇത്തിള്പന്നിയെന്നും ഇത്തിള്ചാത്തനെന്നും പേരുകളു@ണ്ട്.
ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നതിന് ശല്ക്കങ്ങളില് തലയൊളിപ്പിച്ച് പന്ത് പോലെ ചുരു@ണ്ട് കിടക്കുന്നതും ഉരു@ണ്ട് പോകുന്നതും ഇതിന്റെ പ്രത്യേകതയാണ്. പങ്കോളിയെന്ന് ഇംഗ്ലീഷ് നാമമുള്ള ഇനാംപേച്ചി ഷെഡ്യൂള്‍ വണ്‍ വിഭാഗത്തില്‍ പെട്ടതാണ്. ഇതിനെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും പിടികൂടി കൈവശം സൂക്ഷിക്കുന്നതും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. നാട്ടുകാരായ മൈനു, അശോകന്, റസാക്ക് ,മനോജ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയ ഈനാംപേച്ചിയെ എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്പ്യൂട്ടി റെയ്ഞ്ചര്‍ ഭാസി ബാഹുലേയന്റെ നേതൃത്തിലുള്ള വനപാലകര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."