തേക്ക് മ്യൂസിയത്തില്‍ ഇനി ഗ്രാമീണ ചിത്രകലയും
നിലമ്പൂര്‍:വിനോദ സഞ്ചാരികള്‍ക്കായി തേക്ക് മ്യൂസിയത്തില്‍ ഇനി ഗ്രാമീണ ചിത്രകലയും. തേക്ക് മ്യൂസിയത്തിലെ ജൈവ വിഭവ ഉദ്യാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഭീമന്‍ ജലസംഭരണിയും വാച്ച് ടവറും അടങ്ങുന്ന നിര്‍മിതിയാണ് ഗ്രാമീണ ചിത്രകലയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ ദിനേന മൂവായിരത്തിലധികം പേരാണ് എത്തുന്നത്. സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനാണ് ചിത്രകലയുമായി തേക്ക് മ്യൂസിയത്തില്‍ ജലസംഭരണി ഒരുക്കിയിരിക്കുന്നത്. ഉദ്യാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കാണത്തക്ക രീതിയിലുള്ള വാച്ച് ടവറാണ് ടാങ്കിനു മുകളിലുള്ളത്. സഞ്ചാരികളെ ഈ പുതിയ ചിത്രകല ഏറെ ആകര്‍ഷിക്കുന്നുണ്ട്. ഗ്രാമീണ ചിത്രകലയില്‍ അനുവര്‍ത്തിക്കുന്ന രീതികളില്‍ ചുമരുകളില്‍ രൂപങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് തിരുവനന്തപുരത്തെ ആര്‍ട്ടിസ്റ്റ് അരുണ്‍ ആണ്.
നേരത്തെ മ്യൂസിയത്തില്‍ ചെസ്സ് കളിക്കുന്ന ഭീമന്‍ തവളകളെ ഒരുക്കിയതും ഇദ്ദേഹം തന്നെയാണ്. നിര്‍മാണം പൂര്‍ത്തിയായ ശേഷം നിറം നല്‍കുന്നതിനു മുന്നോടിയായി കെ.എഫ്.ആര്‍.ഐ നിലമ്പൂര്‍ സബ് സെന്ററിലെ ശസ്ത്രജ്ഞന്‍ ഡോ.ചന്ദ്രശേഖര നല്‍കിയ ആശയം ചിത്രകാരന്‍ ജീവസുറ്റതാക്കുകയായിരുന്നു.
മരങ്ങളും പക്ഷി മൃഗാധികളും മനുഷ്യരും ഉള്‍ക്കൊണ്ട തനി ഗ്രാമീണ ജീവിതങ്ങളാണ് ചിത്രങ്ങളിലൂടെ കലാകാരന്‍ വരച്ചു കാണിക്കുന്നത്. വാച്ച് ടവറിന്റെ തൂണുകളില്‍ വിവിധ രാജ്യങ്ങളുടെ കലാരൂപങ്ങളുടെ മാതൃകയും രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."