HOME
DETAILS

വേണം..കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടില്‍ മെമു സര്‍വിസ്

  
backup
May 11 2016 | 18:05 PM

%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82
ശ്രുതി സുബ്രഹ്മണ്യന്‍ കോഴിക്കോട്: ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായി ട്രെയിന്‍ ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ ഈ പാതയില്‍ മെമു സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈദ്യുതീകരണം പൂര്‍ത്തിയായാലുടന്‍ ഈ പാതയിലൂടെ മെമു സര്‍വീസ് ആരംഭിക്കാമെന്ന് റെയില്‍വേ ഉറപ്പ് നല്‍കിയിരുന്നു. കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെ ഗുഡ്‌സ് ട്രെയിന്‍ ചെറുവത്തൂര്‍ വരെ ഓടാന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കണ്ണൂര്‍ ജനശദാബ്ദിയും വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ച് യാത്ര ആരംഭിച്ചിരുന്നു. ഷൊര്‍ണൂര്‍ സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഗുഡ്‌സ് ട്രെയിനും ജനശദാബ്ദിയും സര്‍വിസ് നടത്തുന്നത്. ഇതേ വൈദ്യുതി ഉപയോഗിച്ച് മെമു സര്‍വിസ് ആരംഭിക്കാമെന്നാണ് വിധഗ്ധര്‍ പറയുന്നത്. കണ്ണൂരിലെ മെമു മെയ്ന്റനന്‍സ് ഷെഡ് ആരംഭിക്കുന്നത് വരെ പാലക്കാട് ഷെഡ് ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്. ഷൊര്‍ണൂരില്‍ നിന്നും കണ്ണൂര്‍ വരെ മെമു സര്‍വിസ് ആരംഭിക്കുന്നത് യാതൊരു സാങ്കേതിക പ്രശ്‌നങ്ങളുമില്ലെന്നും തൃശൂരിലെ ട്രാന്‍്‌ഫോമറിന്റെ പണി മാത്രമാണ് പൂര്‍ത്തിയാകാനുള്ളതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മെമു സര്‍വിസ് ഹ്രസ്വദൂര യാത്രക്കാര്‍ക്കാണ് കൂടുതല്‍ ഗുണകരമാകുക. നിലവില്‍ മലബാറിലെ യാത്രക്കാര്‍ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടെങ്കിലും ആനുപാതികമായ ട്രെയിന്‍ സര്‍വിസ് മലബാറിലില്ല. ആവശ്യത്തിന് ദീര്‍ഘദൂര ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ പ്രയാസത്തിലാകുന്നതും ഹ്രസ്വദൂര യാത്രക്കാരാണ്. മെമു സര്‍വീസ് ആരംഭിക്കുക എന്ന ആവശ്യവുമായി ഓള്‍ കേരള റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര റെയില്‍വകുപ്പ്് മന്ത്രിക്കും മറ്റ് അധികൃതര്‍ക്കും നിവേദനം സമര്‍പ്പിച്ചതായും ഇതിനായി ഇനിയും സമ്മര്‍ദം ചെലുത്തുമെന്നും ഓള്‍ കേരള റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി സുപ്രഭാതത്തോടു പറഞ്ഞു. ആവശ്യത്തിന് കോച്ചുകളില്ലാത്തതിനാലാണ് മെമു സര്‍വിസ് ആരംഭിക്കാതിരിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago