റിലേ നിരാഹാര സമരം തുടങ്ങി
കല്ലേറ്റുംകര: കേരള ഫീഡ്സ് കമ്പിനിയിലെ 24 കയറ്റിറക്ക് തൊഴിലാളികള്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സമരം തുടങ്ങി. അഞ്ച് വര്‍ഷമായി തൊഴിലെടുക്കുന്ന ഇവിടെ ആഗസ്റ്റ് ഒന്ന് മുതല്‍ തൊഴില്‍ നിഷേധിക്കുന്നതായും കൂലി നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
ജോലി ലഭിക്കാന്‍ കമ്പനിയുടെ മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തിയെങ്കിലും നടപടിയായില്ല. ഈ സാഹചര്യത്തിലാണ് തൊഴിലിന് വേണ്ടി സമരത്തിനിറങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. സി ഐ ടി യു, എച്ച് എം എസ് യൂണിയനുകളില്‍പെട്ട തൊഴിലാളികളാണ് റിലേ നിരാഹാര സമരം നടത്തുന്നത്. സി.ഐ.ടി.യു യൂണിയന് പ്രസിഡന്റും സി.പി.എം ആളൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയുമായ കെ ആര് ജോജോ സമരം ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സെക്രട്ടറി കെ എ ബിജു അധ്യക്ഷായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."