ഭാര്യയെ വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് 15 വര്‍ഷം കഠിനതടവ്
തൃശൂര്‍: ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് 15 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. തൃശൂര്‍ വിയ്യൂര്‍ പാണ്ടിക്കാവ് ചെമ്പാലിപ്പുറത്ത് രാമചന്ദ്ര(58)നെയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജ് സുജയമ്മ വിധിയില്‍ വ്യക്തമാക്കി. പിഴയൊടുക്കുന്ന തുക ഭാര്യയ്ക്ക് നല്‍കണം.
കൊച്ചി സ്വദേശിയായ ഭാര്യയെ കത്തികൊണ്ടു കഴുത്തില്‍ വരഞ്ഞ് കുത്തിപ്പരുക്കേല്പ്പിച്ചെന്നാണ് കേസ്. 2013 സെപ്റ്റംബര്‍ 26 നായിരുന്നു സംഭവം.
ഭാര്യയെ കുത്തിയശേഷം വിഷം കഴിച്ച ഇയാളെ ആശുപത്രിയിലാക്കി. ചികിത്സിച്ച ഡോക്ടര്‍മാരെ പ്രോസിക്യൂഷന് കേസില്‍ സാക്ഷിയാക്കിയിരുന്നു.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 12 സാക്ഷികളെയും 19 രേഖകളും ആറു തൊണ്ടിമുതലുകളും ഹാജരാക്കി. പേരാമംഗലം സി.ഐ: പി.സി. ബിജുകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. മെഹബൂബ് അലി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."