HOME
DETAILS
MAL
ഇടുക്കിയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
backup
October 14 2016 | 19:10 PM
തൊടുപുഴ: കേരളത്തിലെ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതി ലോലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്ന് ഇടുക്കി ജില്ലാ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താലിന് കേരളാ കോണ്‍ഗ്രസ് (എം) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ വില്ലേജുകളിലും യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, മരണം, വിവാഹം, ഉത്സവങ്ങള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."