നാവിക ചരിത്രത്തില്‍ കൂടുതല്‍ പഠനം വേണം: അഡ്മിറല്‍ അരുണ്‍ പ്രകാശ്
കണ്ണൂര്‍: രാജ്യത്തിന്റെ ഇതിഹാസതുല്യമായ നാവിക ചരിത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും അതേക്കുറിച്ചുള്ള സമഗ്രമായ പഠന-ഗവേഷണങ്ങള്‍ അനിവാര്യമാണെന്നും മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ്. ഏഴിമല നാവിക അക്കാദമിയില്‍ ആരംഭിച്ച ദില്ലി സെമിനാര്‍ പരമ്പരയുടെ മൂന്നാമത് എഡിഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ നാവിക ചരിത്രത്തെക്കുറിച്ച് ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ പഠനങ്ങളും രചനകളും നടത്തിയത് വിദേശ ചരിത്രകാരന്‍മാരാണ്. അവയാവട്ടെ വിദേശികളുടെ താല്‍പര്യത്തിനനുസരിച്ച് വളച്ചൊടിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു. റിയര്‍ അഡ്മിറല്‍ എം.ഡി സുരേഷ് ആമുഖപ്രഭാഷണം നടത്തി. വൈസ് അഡ്മിറല്‍ പ്രദീപ് ചൗഹാന്‍, സാവിത്രിഭായ് ഫൂലെ, രാധിക ശേഷന്‍, ഡോ. തല്‍മീസ് അഹ്മദ്, കമോഡോര്‍ ഒ ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."