പൊലിസ് അസോ.: പി.വി രാജേഷ് പ്രസിഡന്റ്, കെ രാജേഷ് സെക്രട്ടറി
കണ്ണൂര്‍: കേരള പൊലിസ് അസോസിയേഷന് ജില്ലാ കമ്മിറ്റി പ്രസിഡന്റായി എ.ആര് ക്യാംപിലെ പി.വി രാജേഷിനെയും സെക്രട്ടറിയായി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ കെ രാജേഷിനെയും തെരഞ്ഞെടുത്തു. കണ്ണൂര്‍ പൊലിസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് അനുകൂല വിഭാഗം ഏകപക്ഷീയമായ വിജയം നേടി. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 76 സീറ്റുകളില്‍ രണ്ടെണ്ണത്തിലൊഴികെ ഭരണാനുകൂല വിഭാഗം വിജയിച്ചിരുന്നു. ഇതാണ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിലും ഏകപക്ഷീയ വിജയത്തിന് കളമൊരുക്കിയത്. എ.ആര് ഡെപ്യൂട്ടി കമാന്‍ഡന്റ് ടി.കെ സാഗുല്‍ നിരീക്ഷനായി. എം.കെ ഗിരീഷ് കുമാര്‍ വരണാധികാരിയായി.
എന്‍.പി കൃഷ്ണന്( പെരിങ്ങോം, വൈസ്പ്രസിഡന്റ്), ടി ഷംസുദ്ദീന്(ഇരിട്ടി, ജോയിന്റ് സെക്രട്ടറി), കെ.എന്‍ സഞ്ജയ് (കണ്ണൂര്‍ ടൗണ്‍, ട്രഷറര്‍). പ്രജീഷ്(ധര്‍മടം), ജയശ്രീ(കണ്ണൂര്‍ ടൗണ്‍), പ്രവീണ(ഇരിക്കൂര്‍), ബിജു(ചക്കരക്കല്‍), രമേശന്(കണ്ണ പുരം), അനില്‍(കൊളവല്ലൂര്‍), എസ്.ടി വിനു(എ.ആര്), വി സിനീഷ്(എ.ആര്) എക്സിക്യൂട്ടീവ് അംഗങ്ങള്‍. കെ രാജേഷ്(കണ്ണൂര്‍ ടൗണ്‍), പ്രിയേഷ്(തളിപ്പറമ്പ്), സത്യന്(എ.ആര്) എന്നിവര്‍ സ്റ്റാഫ് കൗണ്‍സിലിലേക്കും പ്രസാദ്(എടക്കാട്), എം ഷൈജു(കണ്ണൂര്‍ സിറ്റി) എന്നിവര്‍ ഓഡിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ പൊലിസ് സ്റ്റേഷനുകളിലെ മുഴുവന്‍ ഒഴിവും നികത്തണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."