HOME
DETAILS
MAL
ചീഫ് ജസ്റ്റിസിനെ അവഹേളിക്കുന്നതിനു തുല്യം: പത്രപ്രവര്‍ത്തക യൂനിയന്‍
backup
October 14 2016 | 20:10 PM
കൊച്ചി: ചീഫ് ജസ്റ്റിസിനെ അവഹേളിക്കുംവിധം മാധ്യമപ്രവര്‍ത്തകരെ വീണ്ടും കോടതിയില്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന ഒരു വിഭാഗം അഭിഭാഷകരുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ചീഫ് ജസ്റ്റിസിനെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന അഭിഭാഷകരില്‍ ഒരു വിഭാഗത്തെ ഇനിയും സംരക്ഷിക്കാന്‍ നീതിപീഠം തയാറാവരുത്.
മുഖ്യ ന്യായാധിപന്റെയും മുഖ്യമന്ത്രിയുടെയും വാക്കുകളെ മുഖവിലക്കെടുത്താണ് കോടതി റിപ്പോര്‍ട്ടിങിനായി മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. തിരുവനന്തപുരത്ത് നടന്ന അവഹേളനം എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. ഇതിനെതിരേ ശക്തമായി പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും തയാറാവണം. കേരളീയ സമൂഹവും കോടതി വിലക്കിനെതിരേ ശക്തമായി രംഗത്ത് വരണമെന്നും സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."