HOME
DETAILS

അഴിമതി തടയാന്‍ വിജിലന്‍സിനെ ശക്തമാക്കും: ഭരണപരിഷ്‌കാര കമ്മിഷന്‍

  
backup
October 14 2016 | 20:10 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8


തിരുവനന്തപുരം: അഴിമതി തടയാന്‍ കാര്യക്ഷമമായ നടപടികള്‍ അനിവാര്യമാണെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍. ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യയോഗത്തിലാണ് അഴിമതിക്കെതിരായ നിലപാട് വ്യക്തമാക്കിയത്.
അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ നിലവിലുള്ള വിജിലന്‍സ് സംവിധാനത്തെ പുനഃസംഘടിപ്പിക്കണം. ശക്തവും കാര്യക്ഷമവുമായ ഒരു വിജിലന്‍സ് നിയമത്തിന്റെ അനിവാര്യത ബോദ്ധ്യപ്പെടുന്നുണ്ട്. വിജിലന്‍സിനെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പൊതു പണം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം, വിജിലന്‍സിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി നിയമപരമായ ഒരു സ്‌ക്രീനിങ് കമ്മിറ്റി, പരിശീലനത്തിനായി വിജിലന്‍സ് അക്കാദമി തുടങ്ങി വിജിലന്‍സിനെ കാര്യക്ഷമമാക്കുന്ന നിര്‍ദേശങ്ങള്‍ക്ക് കമ്മിഷന്‍ മുന്‍കൈയടുക്കും. അഴിമതിക്കാരുടെ അവിഹിത സ്വത്ത് കണ്ടുകെട്ടുന്നതിന് ഇന്ന് ഫലപ്രദമായ നിയമമില്ലാത്തതും പ്രശ്‌നമാണ്. ബിനാമികളില്‍ നിക്ഷേപിക്കുന്ന അവിഹിത സമ്പാദ്യമടക്കം കണ്ടുകെട്ടാന്‍ നിയമനിര്‍മാണമടക്കമുള്ള സാദ്ധ്യതകള്‍ പരിശോധിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
ലോകായുക്ത, ഓംബുഡ്‌സ്മാന്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നു. നിലവിലുള്ള വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്താന്‍ കമ്മിഷന്‍ നടപടികള്‍ സ്വീകരിക്കും.
ഭരണഭാഷ മലയാളമാക്കിയെങ്കിലും ഇപ്പോഴും പൂര്‍ണമായി നടപ്പാക്കപ്പെടുന്നില്ല. ഇതിനായി സാങ്കേതിക കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കമ്മിഷന്‍ ശ്രമിക്കും. വിദ്യാഭ്യാസ രംഗത്ത് പാഠ്യപദ്ധതി, പാഠപുസ്തകം, അധ്യാപക നിയമനം, വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ഉള്ളടക്കം, ഉന്നതവിദ്യാഭ്യാസരംഗം എന്നീ വിഷയങ്ങള്‍ പ്രത്യേകം പരിഗണിക്കുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  7 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  7 days ago