HOME
DETAILS
MAL
പെണ്‍കുട്ടികള്‍ക്ക് തലയണയ്ക്കടിയില്‍ കത്തിവച്ച് ഉറങ്ങേണ്ട ഗതികേട് ഉണ്ടാകരുത്: ജസ്റ്റിസ് കെമാല്‍ പാഷ
backup
May 11 2016 | 18:05 PM
കൊച്ചി: സ്വയരക്ഷക്കായി തലയണയ്ക്കടിയില്‍ കത്തിവച്ച് ഉറങ്ങേണ്ട ഗതികേട് നമ്മുടെ സമൂഹത്തിലെ ഒരു പെണ്കുട്ടിക്കുമുണ്ടാകരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.
ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്റ് സംഘടിപ്പിച്ച വാട്ട് ഈസ് ടുബി ഡണ്‍ എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീഡനത്തിന് ഇരയായ സ്ത്രീകളെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താതെ സ്വാന്തനിപ്പിക്കണമെന്നും കുടുംബബന്ധങ്ങള്‍ കെട്ടുറപ്പുള്ളതാവണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലയിലും സ്ത്രീകളുടെ പ്രതിനിധ്യം 51 ശതമാനമാക്കണമെന്നും കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ച് കൃത്യമായ ധാരണ നല്‍കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സാറാ ജോസഫ് പറഞ്ഞു.
പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി നടപ്പാക്കിയ നിര്‍ഭയ പദ്ധതി കുഴിച്ചുമൂടപ്പെട്ടതാണ് ജിഷയുടെ കൊലപാതകമുള്‍പ്പെടെയുള്ള കേസുകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് എ.ഡി.ജി.പി ആര് ശ്രീലേഖ പറഞ്ഞു.
ചര്‍ച്ചയില്‍ അഡ്വ.ജയശങ്കര്‍, മാധവന് കുട്ടി, സുചിത്ര, കവയത്രി വി.എം ഗിരിജ, ഡോ.ഇബ്രാഹിം, ജസ്റ്റിസ് ഷംസുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."