മാലിന്യം തള്ളിയ ടാങ്കര്‍ ലോറി പൊലിസ് പിടികൂടി; രണ്ട് പേര്‍ പിടിയില്‍
പൂച്ചാക്കല്‍ : മാലിന്യം തള്ളിയ ടാങ്കര്‍ ലോറി പോലീസ് പിടികൂടി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ കുടപുറം പള്ളിക്ക് സമീപത്താണ് മാലിന്യം തള്ളിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസെത്തി ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുക്കുകയും ലോറിയിലുണ്ടായിരുന്ന എറണാകുളം വരാപ്പുഴ എടെഴ്ത്ത് വീട്ടില്‍ പി.എന്‍.ആന്റണി, തൃപ്പൂണിത്തുറ ചാലില്‍ ജോബി തോമസ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാസവസ്തുക്കള്‍ അടങ്ങിയ പയലിംഗ് മാലിന്യമാണ് ഇവിടെ തള്ളിയത്.
പാരിസ്തിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ് ഇതിലടങ്ങിയ രാസവസ്തുക്കള്‍. കഴിഞ്ഞ ദിവസം വടുതലയില്‍ നിന്നും മാലിന്യം തള്ളിയ വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹന ഉടമയെ അറസ്‌റ് ചെയ്യുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നദുവത്ത് നഗര്‍ പ്രദേശത്ത് ഇത്തരം മാലിന്യം തള്ളിയതിനെ തുടര്‍ന്ന് പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ മലിനപ്പെട്ടിരിക്കുന്നതിനാല്‍ നാട്ടുകാര്‍ ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."